Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ കോവിഡ്​ ബാധിച്ച്​ മൂന്ന്​ മരണം

text_fields
bookmark_border
55 പേർക്ക്​ രോഗം, 42 പേർക്ക്​ രോഗമുക്തി
covid saudi
cancel

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ മൂന്ന്​ മരണം കൂടി സ്ഥിരീകരിച്ചു. 55 പേർക്ക്​ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രോഗബാധ റിപ്പോർട്ട്​ ചെയ്​തു​. നിലവിൽ ചികിത്സയിലുള്ളവരിൽ 42 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,423 ഉം രോഗമുക്തരുടെ എണ്ണം 5,37,418 ഉം ആയി. ആകെ മരണസംഖ്യ 8,785 ആയി ഉയർന്നു. രോഗം ബാധിച്ച്​ ഗുരുതര നിലയിലുള്ളവരുടെ എണ്ണം 64 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​.

ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 23, ജിദ്ദ 8, മക്ക 3, മദീന 2, അൽ ഖോബാർ 2, യാംബു 2, റൂമ 2, മറ്റ്​ 13 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 45,470,740 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 27-10
Next Story