Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ രോഗമുക്തരായവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

text_fields
bookmark_border
പുതിയ രോഗികൾ: 1,252, രോഗമുക്തി: 1,299, ആകെ കേസ്: 5,19,395, ആകെ രോഗമുക്തി: 5,00,428, മരണം: 12, ആകെ മരണം: 8,179, ചികിത്സയിൽ: 10,788, ഗുരുതരാവസ്ഥയിൽ: 1,424
covid19
cancel

ജിദ്ദ: സൗദിയിൽ കോവിഡ് രോഗമുക്തരായവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. രാജ്യത്താകെ കോവിഡ് ബാധിച്ച 5,19,395 രോഗികളിൽ 5,00,428 പേരും രോഗമുക്തി നേടി. ഇന്ന് 1,252 പുതിയ രോഗികളും 1,299 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,179 ആയി.നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 10,788 ആണ്. ഇവരിൽ 1,424 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.34 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 316, റിയാദ് 265, കിഴക്കൻ പ്രവിശ്യ 169, അസീർ 145, അൽ ഖസീം 81, ജീസാൻ 69, മദീന 62, ഹായിൽ 61, നജ്റാൻ 43, അൽബാഹ 20, തബൂക്ക് 12, വടക്കൻ അതിർത്തി മേഖല 6, അൽ ജൗഫ് 3. ഇതുവരെ രാജ്യത്ത് 2,47,45,588 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 26-7
Next Story