കോവിഡ്: സൗദിയിൽ ഇന്ന് പുതിയ രോഗികൾ വർധിച്ചു
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് വീണ്ടും പുതിയ കോവിഡ് രോഗികൾ വർധിച്ചു. പുതുതായി 109 കോവിഡ് രോഗികളും 199 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,53,526 ഉം രോഗമുക്തരുടെ എണ്ണം 7,40,871 ഉം ആയി.
പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,079 ആയി. നിലവിൽ 3,576 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 43 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.32 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 26, റിയാദ് 22, മക്ക 15, മദീന 14, ത്വാഇഫ് 7, ദമ്മാം 5, അബഹ 3.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

