Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് 1312 പുതിയ രോഗികളും 13 മരണങ്ങളും

text_fields
bookmark_border
രോഗമുക്തി: 1,290, ആകെ കേസ്: 4,80,702, ആകെ രോഗമുക്തി:4,61,628, ആകെ മരണം: 7,743, ചികിത്സയിൽ: 11,331, ഗുരുതരാവസ്ഥയിൽ: 1,466
saudi covid 4-2-21
cancel

ജിദ്ദ: സൗദിയിൽ ഇന്ന് 1,312 പുതിയ രോഗികളും 13 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 4,80,702 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,61,628 ഉം ആയി. 13 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,743 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,331ആണ്. ഇവരിൽ 1,466 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.02 ശതമാനവും മരണനിരക്ക് 1.61 ശതമാനവുമാണ്. റിയാദ് പ്രവിശ്യയിൽ ദിനേന റിപ്പോർട്ട് ചെയ്യുന്ന പുതിയ രോഗികളുടെ എണ്ണത്തിൽ ഇന്ന് അൽപ്പം വർധനവുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 373, റിയാദ് 233, കിഴക്കൻ പ്രവിശ്യ 214, അസീർ 155, ജീസാൻ 104, മദീന 71, അൽ ഖസീം 49, നജ്റാൻ 33, തബൂക്ക് 26, അൽബാഹ 24, ഹാഇൽ 15, വടക്കൻ അതിർത്തി മേഖല 12, അൽ ജൗഫ് 3.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 25-6
Next Story