കോവിഡ്: സൗദിയിൽ ഗുരുതര സ്ഥിതിയിൽ 271 പേർ മാത്രം
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഗുരുതരസ്ഥിതിയിലുള്ളവരുടെ എണ്ണം വളരെ കുറഞ്ഞു. പുതുതായി 51 പേരിൽ കൂടി രോഗ ബാധ സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 2,313 ആയി. ഇതിൽ 271 പേരുടെ നില മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരം. 51 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാലുപേർ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,46,843 ആയി. ഇതിൽ 5,35,842 പേർ രോഗമുക്തരായി.
ആകെ മരണസംഖ്യ 8,688 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, മക്ക 12, കിഴക്കൻ പ്രവിശ്യ 5, മദീന 4, ജീസാൻ 3, അൽഖസീം 3, നജ്റാൻ 3, അസീർ 2, തബൂക്ക് 2, ഹാഇൽ 1, അൽജൗഫ് 1, വടക്കൻ അതിർത്തി മേഖല 1. സൗദി അറേബ്യയിൽ ഇതുവരെ 41,358,961 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.

