Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ കോവിഡ് രോഗമുക്തിയിൽ വൻ വർധനവ്, ഇന്ന് മാത്രം 6,296 രോഗമുക്തർ

text_fields
bookmark_border
പുതിയ രോഗികൾ: 4,843, മരണം: 2, ചികിത്സയിലുള്ളവർ: 42,145, ഗുരുതരാവസ്ഥയിലുള്ളവർ: 705
covid virus
cancel

ജിദ്ദ: സൗദിയിൽ കോവിഡ് രോഗമുക്തരാവുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,296 പേർ രോഗമുക്തരായി. പുതുതായി 4,843 പേർക്ക് രോഗം ബാധിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,57,197 ഉം രോഗമുക്തരുടെ എണ്ണം 6,06,130 ഉം ആയി.

പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,922 ആയി. നിലവിൽ 42,145 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 705 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.22 ശതമാനവും മരണനിരക്ക് 1.35 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,516, ജിദ്ദ 509, മദീന 198, ഹുഫൂഫ് 189, മക്ക 156, ജിസാൻ 113, ദമ്മാം 113, അബഹ 109. സൗദി അറേബ്യയിൽ ഇതുവരെ 5,55,61,587 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,54,05,888 ആദ്യ ഡോസും 2,35,77,853 രണ്ടാം ഡോസും 65,77,846 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi arabia covid update 24-1
Next Story