Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന്​ 650 ​​​പേർക്ക്​ കോവിഡ്, ഒരു​ മരണം

text_fields
bookmark_border
രോഗമുക്തി: 538, ചികിത്സയിലുള്ളവർ: 6,531, ഗുരുതരാവസ്ഥയിലുള്ളവർ: 73
സൗദിയിൽ ഇന്ന്​ 650 ​​​പേർക്ക്​ കോവിഡ്, ഒരു​ മരണം
cancel
Listen to this Article

റിയാദ്​: സൗദിയിൽ 650 പുതിയ കോവിഡ്​ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്തു. 24 മണിക്കൂറിനിടെ 538 പേർ കോവിഡ്​ മുക്തരായി. ഒരു​ മരണവും റിപ്പോർട്ട്​ ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 763,692 ഉം രോഗമുക്തരുടെ എണ്ണം 748,030 ഉം ആയി.

രാജ്യത്തെ ആകെ മരണം 9,131 ആയി. നിലവിൽ 6,531 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 73 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.96 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 183, റിയാദ്​ 138, മക്ക 62, ദമ്മാം 40, മദീന 37, ത്വാഇഫ്​ 24, ജീസാൻ 18, അബഹ 16, അൽബാഹ 12, ഹുഫൂഫ്​ 7, അബൂ അരീഷ്​ 6, തബൂക്ക്​ 5, സബ്​യ 5, അൽഖർജ്​ 5, ബുറൈദ 4, ഖമീസ്​ മുശൈത്ത്​ 4, ബീഷ 4, ബൽജുറൈഷി 4, അൽഖർജ്​ 3, യാംബു 3, ദഹ്​റാൻ 3, ഖുലൈസ്​ 2, ദർബ്​ 2, ഹാഇൽ 2, നജ്​റാൻ 2, ബെയ്​ഷ്​ 2, ഉനൈസ 2, അൽറസ്​ 2, ജുബൈൽ 2, ഖത്വീഫ്​ 2, മഹായിൽ 2, അൽകാമിൽ 2, ഹഖീഖ്​ 2, അൽഉല 2, ഹഫർ അൽബാത്വിൻ 2, അബൂ അർവ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi arabia covid update 23 may 2022
Next Story