കോവിഡ്; സൗദിയിൽ ആശ്വാസക്കണക്കുകൾ തുടരുന്നു; ഇന്ന് 360 പുതിയ രോഗികളും 9 മരണങ്ങളും മാത്രം
text_fieldsജിദ്ദ: സൗദിയിൽ കോവിഡ് ആശ്വാസ കണക്കുകൾ തുടരുന്നു. ഇന്ന് 360 പുതിയ രോഗികളും ഒമ്പത് മരണങ്ങളും മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 741 പേർ പുതുതായി രോഗമുക്തിയും നേടി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,42,354 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,29,377 ഉം ആയി. രാജ്യത്തെ ആകെ മരണം 8,490 ആയി. നിലവിൽ 4,487 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,127 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.60 ഉം മരണനിരക്ക് 1.56 ഉം ശതമാനമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 94, മക്ക 64, കിഴക്കൻ പ്രവിശ്യ 39, ജീസാൻ 33, അൽ ഖസീം 32, അസീർ 30, മദീന 22, നജ്റാൻ 17, ഹായിൽ 12, വടക്കൻ അതിർത്തി മേഖല 5, അൽ ജൗഫ് 5, തബൂക്ക് 4, അൽബാഹ 3. ഇതുവരെ രാജ്യത്ത് 3,40,98,492 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

