കോവിഡ്; സൗദിയിൽ ഇന്ന് മരണസംഖ്യ കുറഞ്ഞു, ഇന്ന് 11 മരണം മാത്രം
text_fieldsRepresentational Image. Courtesy: Anadolu agency
ജിദ്ദ: സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. ഇന്ന് 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,141 ആയി. ഇന്ന് 1,247 പുതിയ രോഗികളും 1,160 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,15,693 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,96,810 ഉം ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 10,742 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,383 പേരുടെ നില ഗുരുതരമാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.28 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 263, കിഴക്കൻ പ്രവിശ്യ 211, മക്ക 209, അസീർ 157, ജീസാൻ 90, അൽ ഖസീം 73, മദീന 68, ഹായിൽ 55, നജ്റാൻ 51, വടക്കൻ അതിർത്തി മേഖല 24, അൽബാഹ 21, തബൂക്ക് 19, അൽ ജൗഫ് 6. ഇതുവരെ രാജ്യത്ത് 2,37,75,388 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

