സൗദിയിൽ ഇന്ന് 474 പേർ കോവിഡ് മുക്തരായി
text_fieldsറിയാദ്: സൗദിയിൽ 24 മണിക്കൂറിനിടെ 474 പേർ കൂടി കോവിഡ് മുക്തരായി. പുതുതായി 411 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 762,575 ഉം രോഗമുക്തരുടെ എണ്ണം 746,999 ഉം ആയി.
രാജ്യത്തെ ആകെ മരണം 9,128 ആയി. നിലവിൽ 6,448 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 81 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.95 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 132, റിയാദ് 92, മക്ക 57, മദീന 34, ദമ്മാം 28, അബഹ 11, ത്വാഇഫ് 6, ഹുഫൂഫ് 5, അൽഖർജ് 4, ബുറൈദ 3, ജീസാൻ 3, യാംബു 3, അൽബാഹ 2, ഖമീസ് മുശൈത്ത് 2, നജ്റാൻ 2, ഖോബാർ 2, ദഹ്റാൻ 2, ഹുത്ത ബനീ തമീം 2, ഹരീഖ് 2.

