Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: സൗദിയിൽ ആകെ...

കോവിഡ്: സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു

text_fields
bookmark_border
കോവിഡ്: സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു
cancel

ജിദ്ദ: സൗദിയിൽ ഇതുവരെയുള്ള ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു പുതുതായി 5,628 രോഗികളും 3,511 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,04,672 ഉം രോഗമുക്തരുടെ എണ്ണം 5,58,546 ഉം ആയി.

പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,903 ആയി. നിലവിൽ 37,223 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 287 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.37 ശതമാനവും മരണനിരക്ക് 1.47 ശതമാനവുമാണ്. പുതുതായി റിയാദിൽ 1,608 ഉം ജിദ്ദയിൽ 994 ഉം മക്കയിൽ 395 ഉം ദമ്മാമിൽ 175 ഉം ഹുഫൂഫിൽ 173 ഉം മദീനയിൽ 161 ഉം റബാഖിൽ 122 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,35,65,896 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,51,79,305 ആദ്യ ഡോസും 2,34,32,634 രണ്ടാം ഡോസും 49,53,957 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf News​Covid 19
News Summary - saudi arabia covid update 2022 january 14
Next Story