Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: സൗദിയിൽ നിലവിൽ...

കോവിഡ്: സൗദിയിൽ നിലവിൽ ചികിത്സയിലുള്ള രോഗികൾ 10,847 മാത്രം

text_fields
bookmark_border
കോവിഡ്: സൗദിയിൽ നിലവിൽ ചികിത്സയിലുള്ള രോഗികൾ 10,847 മാത്രം
cancel

ജിദ്ദ: സൗദിയിൽ നിലവിൽ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 10,847 ആയി കുറഞ്ഞു. ഇവരിൽ 1,408 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

ഇന്ന് 1,194 പുതിയ രോഗികളും 1,164 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,18,143 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,99,129 ഉം ആയി. ഇന്ന് 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,167 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.33 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 293, കിഴക്കൻ പ്രവിശ്യ 226, മക്ക 183, അസീർ 122, ജീസാൻ 92, അൽ ഖസീം 70, മദീന 54, ഹായിൽ 53, നജ്റാൻ 39, അൽബാഹ 24, തബൂക്ക് 19, വടക്കൻ അതിർത്തി മേഖല 14, അൽ ജൗഫ് 5.

ഇതുവരെ രാജ്യത്ത് 2,43,69,731 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Saudi Arabia
News Summary - saudi arabia covid update 2021 july 25
Next Story