Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ കോവിഡ്​ ബാധിച്ച്​ ആറു മരണം കൂടി

text_fields
bookmark_border
71 പേർക്ക്​ രോഗമുക്തി, 63 പുതിയ രോഗികൾ
Corona virus Representative image
cancel

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ആറു പേർ കൂടി മരിച്ചു. പുതുതായി 63 പേർക്ക്​ രോഗം​ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 71 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,46,612 ആയി. ഇതിൽ 5,35,602 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,667 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,343 ആണ്. ഇതിൽ 339 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 15, റിയാദ് 13, കിഴക്കൻ പ്രവിശ്യ 7, മദീന 5, അൽഖസീം 5, നജ്റാൻ 5, അസീർ 3, ജീസാൻ 3, ഹാഇൽ 3, തബൂക്ക് 1, അൽജൗഫ് 1, അൽബാഹ 1, വടക്കൻ അതിർത്തി മേഖല 1. സൗദി അറേബ്യയിൽ ഇതുവരെ 40,885,431 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 20-9
Next Story