കോവിഡ്; സൗദിയിൽ ഇന്ന് 1,330 പുതിയ രോഗികൾ
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 1,330 പുതിയ കോവിഡ് രോഗികളും 1,055 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,37,569 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,21,726 ഉം ആണ്. പുതുതായി 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,214 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,629 ആണ്. ഇവരിൽ 1,365 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.46 ശതമാനവും മരണനിരക്ക് 1.65 ശതമാനവുമായി തുടരുന്നു. മക്ക പ്രവിശ്യയിൽ രോഗികളുടെ എണ്ണം ഇന്നും കൂടിയിട്ടുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 381, റിയാദ് 350, കിഴക്കൻ പ്രവിശ്യ 161, മദീന 115, അസീർ 77, ജീസാൻ 72, തബൂക്ക് 41, അൽ ഖസീം 41, ഹാഇൽ 32, നജ്റാൻ 27, അൽബാഹ 13, വടക്കൻ തിർത്തി മേഖല 13, അൽ ജൗഫ് 7.

