കോവിഡ്: സൗദിയിൽ 84 പേർക്ക് ഗുരുതരം
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഗുരുതര നിലയിലുള്ളവരുടെ എണ്ണം 84 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്ത് പുതുതായി 47 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 58 പേർ സുഖം പ്രാപിച്ചു. മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,065 ഉം രോഗമുക്തരുടെ എണ്ണം 5,37,095 ഉം ആയി. ആകെ മരണസംഖ്യ 8,770 ആയി ഉയർന്നു.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 10, മക്ക 3, ത്വാഇഫ് 3, തബൂക്ക് 2, മറ്റ് 15 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 44,904,419 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.

