കോവിഡ്; സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ കിഴക്കൻ പ്രവിശ്യയിൽ
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ കിഴക്കൻ പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തു. 327 പേർക്കാണ് ഇവിടെ പുതുതായി രോഗം ബാധിച്ചത്. രാജ്യത്താകെ ഇന്ന് 1,338 പുതിയ രോഗികളും 1,208 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 4,90,464 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,70,328 ഉം ആയി. 16 മരണങ്ങൾ പുതുതായി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,848 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 12,288 ആണ്. ഇവരിൽ 1,374 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.89 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 327, റിയാദ് 279, മക്ക 208, അസീർ 127, അൽ ഖസീം 115, മദീന 109, ജീസാൻ 55, വടക്കൻ അതിർത്തി മേഖല 37, അൽബാഹ 29, തബൂക്ക് 21, നജ്റാൻ 16, ഹാഇൽ 13, അൽ ജൗഫ് 2.

