Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കവിഞ്ഞു

text_fields
bookmark_border
പുതിയ രോഗികൾ: 1,269, രോഗമുക്തി: 1,081, ആകെ കേസുകൾ: 4,52,956, ആകെ രോഗമുക്തി: 4,35,520, മരണം: 16, ആകെ മരണം: 7,393, ചികിത്സയിൽ: 10,043, ഗുരുതരം: 1,489.
saudi covid
cancel

ജിദ്ദ: സൗദിയിൽ കോവിഡ് രോഗികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കവിഞ്ഞു. ഇന്ന് 1,269 പുതിയ രോഗികളും 1,081 രോഗമുക്തിയും റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,52,956 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,35,520 ഉം ആയി. 16 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,393 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,043 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,489 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.15 ശതമാനവും മരണനിരക്ക് 1.63 ശതമാനവുമാണ്. മക്ക പ്രവിശ്യയിൽ ഇന്ന് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 444, റിയാദ് 285, കിഴക്കൻ പ്രവിശ്യ 162, മദീന 89, അസീർ 78, ജീസാൻ 75, അൽ ഖസീം 53, ഹാഇൽ 26, നജ്റാൻ 23, തബൂക്ക് 15, വടക്കൻ തിർത്തി മേഖല 8, അൽബാഹ 6, അൽ ജൗഫ് 5.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 2-6
Next Story