Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് രോഗമുക്തി കൂടി

text_fields
bookmark_border
പുതിയ കേസ്: 937, രോഗമുക്തി: 1,120, ആകെ കേസുകൾ: 4,19,348, ആകെ രോഗമുക്തി: 4,02,664, മരണം: 11, ആകെ മരണം: 6,979, ചികിത്സയിൽ: 9,705, ഗുരുതരം: 1,351.
saudi covid
cancel

ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് രോഗമുക്തി കൂടി. പുതുതായി 1,120 പേർ രോഗമുക്തി നേടുകയും 937 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,19,348 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,02,664 ഉം ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,705 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,351 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ചികിത്സയിലുണ്ടായിരുന്നവരിൽ 11 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,979 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 381, മക്ക 225, കിഴക്കൻ പ്രവിശ്യ 110, അസീർ 47, മദീന 36, അൽ ഖസീം 30, ജീസാൻ 27, ഹാഇൽ 25, തബൂക്ക് 20, നജ്റാൻ 16, വടക്കൻ അതിർത്തി മേഖല 10, അൽബാഹ 8, അൽ ജൗഫ് 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 2-5-2021
Next Story