സൗദിയിൽ ഇന്ന് 616 പേർ കോവിഡിൽനിന്ന് മുക്തിനേടി
text_fieldsറിയാദ്: സൗദിയിൽ പുതിയ കോവിഡ് കേസുകളെക്കാൾ രോഗമുക്തി കേസുകൾ ഉയർന്നു. 24 മണിക്കൂറിനിടെ 616 പേർ കോവിഡിൽനിന്ന് മുക്തിനേടിയപ്പോൾ പുതുതായി 545 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 761,624 ഉം രോഗമുക്തരുടെ എണ്ണം 746,013 ഉം ആയി.
രാജ്യത്തെ ആകെ മരണം 9,124 ആയി തുടരുന്നു. നിലവിൽ 6,487 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 81 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.93 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 144, റിയാദ് 103, മക്ക 59, മദീന 48, ദമ്മാം 34, ത്വാഇഫ് 20, അബഹ 17, ജീസാൻ 12, അൽബാഹ 8, ഹുഫൂഫ് 7, അബൂ അരീഷ് 5, ബുറൈദ 4, ഖമീസ് മുശൈത്ത് 4, യാംബു 4, ബൽജുറൈഷി 4, അൽഖർജ് 4, തബൂക്ക് 3, ഖോബാർ 3, റാബിഖ് 3, ഖത്വീഫ് 3, സബ്യ 3, ഖുലൈസ് 2, ഫർസാൻ 2, നജ്റാൻ 2, ബെയ്ഷ് 2, ദഹ്റാൻ 2, മഹായിൽ 2, കാമിൽ 2, മഖ്വ 2, ഹനാഖിയ 2, തുർബ 2, അൽഉല 2, മീസാൻ 2, അബൂ അരീഷ് 2, വാദി ദവാസിർ 2.

