Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വൻവർദ്ധന

text_fields
bookmark_border
പുതിയ രോഗികൾ: 1,213, രോഗമുക്തി: 910, ആകെ കേസുകൾ: 4,36,239, ആകെ രോഗമുക്തി: 4,20,671, മരണം: 13, ആകെ മരണം: 7,201, ചികിത്സയിൽ: 8,367, ഗുരുതരം: 1,372.
saudi arabia covid
cancel

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ന് 1,213 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 910 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,36,239 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,20,671 ഉം ആയി. പുതുതായി 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,201 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,367 ആണ്. ഇവരിൽ 1,372 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.46 ശതമാനവും മരണനിരക്ക് 1.65 ശതമാനവുമാണ്. മക്ക പ്രവിശ്യയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ സ്ഥിരീകരിച്ചത്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 349, റിയാദ് 334, കിഴക്കൻ പ്രവിശ്യ 148, മദീന 104, അസീർ 74, ജീസാൻ 60, തബൂക്ക് 37, അൽ ഖസീം 31, നജ്റാൻ 26, അൽബാഹ 19, വടക്കൻ തിർത്തി മേഖല 13, ഹാഇൽ 11, അൽ ജൗഫ് 7.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 19-5
Next Story