Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികളേക്കാൾ രോഗമുക്തി വർധിച്ചു

text_fields
bookmark_border
പുതിയ രോഗികൾ: 1,098, രോഗമുക്തി: 1,207, ആകെ കേസ്: 5,08,521, ആകെ രോഗമുക്തി: 4,89,553, മരണം: 15, ആകെ മരണം: 8,063, ചികിത്സയിൽ: 10,905, ഗുരുതരാവസ്ഥയിൽ: 1,386
saudi covid
cancel
camera_alt

file photo

ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ രോഗികളേക്കാൾ കൂടുതൽ രോഗമുക്തി റിപ്പോർട്ട് ചെയ്തു. ഇന്ന് 1,098 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എന്നാൽ 1,207 പേർ പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,08,521 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,89,553 ഉം ആയി. രോഗബാധിതരിൽ ഇന്ന് 15 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 8,063 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 10,905 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,386 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.26 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 258, മക്ക 211, കിഴക്കൻ പ്രവിശ്യ 128, അസീർ 124, ജീസാൻ 82, അൽ ഖസീം 77, അൽബാഹ 50, മദീന 43, ഹായിൽ 40, നജ്റാൻ 39, തബൂക്ക് 23, വടക്കൻ അതിർത്തി മേഖല 15, അൽ ജൗഫ് 8. ഇതുവരെ രാജ്യത്ത് 2,20,14,448 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 17-7
Next Story