കോവിഡ്; സൗദിയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 7,892 ആയി ചുരുങ്ങി
text_fieldsജിദ്ദ: സൗദിയിൽ വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 7,892 ആയി ചുരുങ്ങി. ഇന്ന് 886 പുതിയ രോഗികളും 1,127 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,33,980 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,18,914 ഉം ആയി. പുതുതായി 12 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,174 ആയി.
ചികിത്സയിലുള്ളവരിൽ 1,377 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.46 ശതമാനവും മരണനിരക്ക് 1.65 ശതമാനവുമാണ്. ഇന്ന് റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ പുതുതായി സ്ഥിരീകരിച്ചത്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 281, മക്ക 250, കിഴക്കൻ പ്രവിശ്യ 97, മദീന 63, അസീർ 51, ജീസാൻ 46, അൽ ഖസീം 38, നജ്റാൻ 15, അൽബാഹ 12, തബൂക്ക് 10. വടക്കൻ തിർത്തി മേഖല 10, ഹാഇൽ 9, അൽ ജൗഫ് 4.

