Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് 825 പുതിയ രോഗികളും 15 മരണങ്ങളും

text_fields
bookmark_border
രോഗമുക്തി: 1,028, ആകെ കേസുകൾ: 4,33,094 ആകെ രോഗമുക്തി: 4,17,787, മരണം: 15, ആകെ മരണം: 7,162, ചികിത്സയിൽ: 8,145, ഗുരുതരം: 1,376.
covid saudi
cancel

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം 825 ആണ്. രോഗമുക്തി 1,028 ഉം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,33,094 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,17,787 ഉം ആയി. പുതുതായി 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,162 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,145 ആയി കുറഞ്ഞു. ഇവരിൽ 1,376 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.46 ശതമാനവും മരണനിരക്ക് 1.65 ശതമാനവുമാണ്. മക്ക പ്രവിശ്യയിൽ പുതിയ രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്‌. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 263, റിയാദ് 231, കിഴക്കൻ പ്രവിശ്യ 98, മദീന 62, അസീർ 56, ജീസാൻ 35, അൽ ഖസീം 24, തബൂക്ക് 15. നജ്റാൻ 12, ഹാഇൽ 12, അൽബാഹ 8, വടക്കൻ തിർത്തി മേഖല 5, അൽ ജൗഫ് 4.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 16-5
Next Story