Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ കോവിഡ് മുക്തി നിരക്ക് 97.12 ശതമാനത്തിലെത്തി, മരണനിരക്ക് 1.56 ശതമാനം

text_fields
bookmark_border
പുതിയ രോഗികൾ: 542, രോഗമുക്തി: 1,041, ആകെ കേസ്: 5,38,525, ആകെ രോഗമുക്തി: 5,23,050, ഇന്നത്തെ മരണം: 13, ആകെ മരണം: 8,412, ചികിത്സയിലുള്ളവർ: 7063, ഗുരുതരാവസ്ഥയിൽ: 1,356
Saudi covid
cancel

ജിദ്ദ: സൗദിയിൽ കോവിഡ് മുക്തി നിരക്ക് 97.12 ഉം മരണനിരക്ക് 1.56 ഉം ശതമാനത്തിലെത്തി. ഇന്ന് 542 പേർക്ക് പുതുതായി രോഗം ബാധിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 1,041 ആണ്. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,38,525 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,23,050 ഉം ആയി. 13 രോഗികളാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,412 ആയി. നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 7063 ആയി കുറഞ്ഞു. ഇവരിൽ 1,356 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 168, മക്ക 85, കിഴക്കൻ പ്രവിശ്യ 62, അസീർ 48, ജീസാൻ 46, അൽ ഖസീം 40, മദീന 28, നജ്റാൻ 26, ഹായിൽ 16, തബൂക്ക് 9, അൽബാഹ 6, വടക്കൻ അതിർത്തി മേഖല 5, അൽ ജൗഫ് 3. ഇതുവരെ രാജ്യത്ത് 3,16,49,848 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update -15-8
Next Story