കോവിഡ്; സൗദിയിൽ വെള്ളിയാഴ്ച ആശ്വാസദിനം, പുതിയ രോഗികൾ 927 ഉം രോഗമുക്തി 1,608 ഉം
text_fieldsfile photo
ജിദ്ദ: സൗദിയിൽ വെള്ളിയാഴ്ച ആശ്വാസദിനം. പുതുതായി 927 രോഗികൾ റിപ്പോർട്ട് ചെയ്തപ്പോൾ രോഗമുക്തി 1,608 റിപ്പോർട്ട് ചെയ്തു. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,551 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,31,432 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,15,747 ഉം ആയി. പുതുതായി 12 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,134 ആയി.
ചികിത്സയിലുള്ളവരിൽ 1,323 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.19 ശതമാനവും മരണനിരക്ക് 1.65 ശതമാനവുമാണ്. റിയാദ് പ്രവിശ്യയിൽ പുതിയ രോഗികൾ വർധിച്ചുവന്നിരുന്നത് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. എന്നാൽ മക്ക പ്രവിശ്യയിൽ പുതിയ രോഗികളുടെ എണ്ണം വർധിച്ചു വരുന്നുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 265, മക്ക 262, കിഴക്കൻ പ്രവിശ്യ 128, മദീന 69, അസീർ 54, ജീസാൻ 36, അൽ ഖസീം 26, തബൂക്ക് 22, ഹാഇൽ 19, നജ്റാൻ 18, അൽബാഹ 13, വടക്കൻ തിർത്തി മേഖല 8, അൽ ജൗഫ് 7.

