Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ വർധന

text_fields
bookmark_border
പുതിയ രോഗികൾ: 2,136, രോഗമുക്തി: 3,482, മരണം: 2, ചികിത്സയിലുള്ളവർ: 27,413, ഗുരുതരാവസ്ഥയിലുള്ളവർ: 1,014
കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ വർധന
cancel

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തി. പുതുതായി 2,136 പേർക്ക് രോഗം ബാധിച്ചു. 3,482 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,28,387 ഉം രോഗമുക്തരുടെ എണ്ണം 6,92,001 ഉം ആയി.

രണ്ട് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,973 ആയി. നിലവിൽ 27,413 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1,014 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95 ശതമാനവും മരണനിരക്ക് 1.23 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 765, ജിദ്ദ 157, ദമ്മാം 149, ഹുഫൂഫ് 93, മദീന 77, മക്ക 41. സൗദി അറേബ്യയിൽ ഇതുവരെ 5,93,95,739 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,57,58,329 ആദ്യ ഡോസും 2,39,21,480 രണ്ടാം ഡോസും 97,15,930 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 13-2
Next Story