Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് 80 പുതിയ രോഗികളും 95 രോഗമുക്തിയും

text_fields
bookmark_border
ആകെ കേസ്: 5,45,992, ആകെ രോഗമുക്തി: 5,35,078, ഇന്നത്തെ മരണം: 6, ആകെ മരണം: 8,623, ചികിത്സയിലുള്ളവർ: 2,291, ഗുരുതരാവസ്ഥയിൽ: 508
Corona virus Representative image
cancel

ജിദ്ദ: 80 പുതിയ കോവിഡ് രോഗികളും 95 രോഗമുക്തിയും മാത്രം രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,45,992 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,35,078 ഉം ആയി. ആറ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,623 ആയി. നിലവിൽ ചികിത്സയിലുള്ളത് 2,291 രോഗികൾ മാത്രമാണ്. ഇവരിൽ 508 പേരുടെ നില ഗുരുതരമാണ്.

ഇതുവരെ രാജ്യത്തെ രോഗമുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 31, മക്ക 15, കിഴക്കൻ പ്രവിശ്യ 7, മദീന 5, ജീസാൻ 5, അൽ ഖസീം 4, അസീർ 4, നജ്‌റാൻ 4, ഹായിൽ 2, തബൂക്ക് 1, അൽ ജൗഫ് 1, അൽ ബാഹ 1. ഇതുവരെ രാജ്യത്ത് 3,93,48,410 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 12-9
Next Story