കോവിഡ്; സൗദിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,989 ആയി കുറഞ്ഞു
text_fieldsജിദ്ദ: സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,989 ആയി കുറഞ്ഞു. ഇന്ന് 46 പുതിയ രോഗികളും 64 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 550,043 ഉം രോഗമുക്തരുടെ എണ്ണം 539,205 ഉം ആയി. പുതുതായി രണ്ട് മരണങ്ങൾ കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ചികിത്സയിൽ കഴിയുന്നവരിൽ 29 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 16, ജിദ്ദ 10, മക്ക: 2, തബൂക്ക് 2, ദഹ്‌റാൻ 2, മറ്റ് 14 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 47,865,478 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതി 24,728,429 ആദ്യ ഡോസും 22,701,446 രണ്ടാം ഡോസും 435,603 ബൂസ്റ്റർ ഡോസുമാണ്.

