സൗദിയിൽ 106 പേർക്ക് കോവിഡ്, 183 പേർക്ക് കോവിഡ് മുക്തി
text_fieldsജിദ്ദ: സൗദിയിൽ പുതുതായി 106 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 183 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 811,748 ഉം രോഗമുക്തരുടെ എണ്ണം 798,564 ഉം ആയി.
രാജ്യത്തെ ആകെ മരണം 9,266 ആയി. നിലവിൽ 3,918 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 80 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.37 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 25, ജിദ്ദ 19, ദമ്മാം 10, മദീന 4, ത്വാഇഫ് 4, ഖോബാർ 4, ദഹ്റാൻ 4, അൽബാഹ 3, ഹുഫൂഫ് 3, ബുറൈദ 2, മക്ക 2, അബ്ഹ 2, ജീസാൻ 2, നജ്റാൻ 2, ഉനൈസ 2, ജുബൈൽ 2.

