Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 642 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
മരണം: 4, കോവിഡ്​ മുക്തി: 145, ചികിത്സയിലുള്ളവർ: 5,156, ഗുരുതരാവസ്ഥയിലുള്ളവർ: 60
സൗദിയിൽ 642 പേർക്ക്​ കൂടി കോവിഡ്​
cancel
Listen to this Article

റിയാദ്​: സൗദിയിൽ പുതുതായി 642 പേർക്ക്​​ പുതുതായി​​ കോവിഡ്​ സ്ഥിരീകരിച്ചു​. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി നാല്​ മരണം റിപ്പോർട്ട്​ ചെയ്തു. 145 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 757,191 ഉം രോഗമുക്തരുടെ എണ്ണം 742,927 ഉം ആയി.

രാജ്യത്തെ ആകെ മരണം 9,108 ആയി തുടരുന്നു. നിലവിൽ 5,156 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 60 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.11 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 189, റിയാദ്​ 127, മക്ക 72, മദീന 56, ദമ്മാം 31, ത്വാഇഫ്​ 23, ജീസാൻ 15, അബഹ 9, അൽബാഹ 8, ബുറൈദ 5, ഹുഫൂഫ്​ 5, യാംബു 5, അൽഖർജ്​ 5, തബൂക്ക്​ 4, സബ്​യ 4, നജ്​റാൻ 3, ഖോബാർ 3, അബൂ അരീഷ്​ 3, ദവാദ്​മി 3, അൽറസ്​ 3, ദഹ്​റാൻ 3, ബൽജുറൈഷി 3, അൽലെയ്ത്​ 3, ഖുലൈസ്​ 2, അറാർ 2, ഹാഇൽ 2, ഖമീസ്​ മുശൈത്ത്​ 2, ബെയ്​ഷ്​ 2, ഉനൈസ 2, ജുബൈൽ 2, ഖത്വീഫ്​ 2, ബീഷ 2, അൽഖരീഹ്​ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi Arabia covid update 11 may 2022
Next Story