സൗദിയിൽ കോവിഡ് മരണമില്ലാത്ത ദിനം
text_fieldsജിദ്ദ: സൗദിയിൽ കോവിഡിൽ ആശ്വാസം. മരണം ഇല്ലാത്ത ദിനം. രാജ്യത്തെങ്ങും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 375 പുതിയ രോഗബാധിത കേസുകളും 629 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 800,462 ഉം രോഗമുക്തരുടെ എണ്ണം 785,107 ഉം ആയി.
രാജ്യത്തെ ആകെ മരണം 9,220 ആയി. നിലവിൽ 6,134 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 145 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.97 ശതമാനവും മരണനിരക്ക് 1.15 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 98, ജിദ്ദ 47, ദമ്മാം 28, മക്ക 24, മദീന 18, ത്വാഇഫ് 12, അൽബാഹ 12, അബഹ 12, ജീസാൻ 12, ദഹ്റാൻ 6, തബൂക്ക് 5, ഹാഇൽ 5, ഖോബാർ 5, ബല്ലസ്മർ 5, ബുറൈദ 4, നജ്റാൻ 4, സബ്യ 4, ഖമീസ് മുശൈത്ത് 3, അബൂ അരീഷ് 3, ഉനൈസ 3, അൽറസ് 3, ജുബൈൽ 3, ബൽജുറഷി 3.

