Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 64 പേർ കൂടി കോവിഡ്​ മുക്തരായി

text_fields
bookmark_border
40 പേർക്ക്​ കോവിഡ്​, ഒരു മരണം, 50 പേർക്ക്​ ഗുരുതരം
സൗദിയിൽ 64 പേർ കൂടി കോവിഡ്​ മുക്തരായി
cancel

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരിൽ 64 പേർ കൂടി സുഖം പ്രാപിച്ചു. ഒരു​ മരണം കൂടി റിപ്പോർട്ട്​ ചെയ്​തു.​ 40 പേർക്ക്​ പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,930 ഉം രോഗമുക്തരുടെ എണ്ണം 5,37,858 ഉം ആയി. ആകെ മരണസംഖ്യ 8,804 ആയി ഉയർന്നു. ​ചികിത്സയിൽ കഴിയുന്നവരിൽ 50 പേരുടെ നില ഗുരുതരമാണ്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ നില തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 7, മദീന 4, മക്ക 3, ഖോബാർ 2, മറ്റ്​ 13 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 46,285,514 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 11-7
Next Story