കോവിഡ്: സൗദിയിൽ ഒരു മരണം കൂടി
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരാളുടെ മരണം കൂടി റിപ്പോർട്ട് ചെയ്തു. 49 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 37 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,760 ഉം രോഗമുക്തരുടെ എണ്ണം 5,37,690 ഉം ആയി. ആകെ മരണസംഖ്യ 8,799 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരിൽ 54 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 18, ജിദ്ദ 8, മദീന 3, മക്ക 3, ത്വാഇഫ് 2, ദമ്മാം 2, മറ്റ് 13 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 46,068,736 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.

