കോവിഡ്: സൗദിയിൽ ആകെ മരണം 8,820
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,820 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രണ്ട് പേർ കൂടി മരിച്ചു. 42 പേർ രോഗമുക്തി നേടി. പുതുതായി 39 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,49,339 ഉം രോഗമുക്തരുടെ എണ്ണം 5,38,412 ഉം ആയി. ചികിത്സയിൽ കഴിയുന്നവരിൽ 47 പേർക്കാണ് ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 17, ജിദ്ദ 8, മക്ക 4, ഖത്വീഫ് 2, ദഹ്റാൻ 2, സബ്യ 2, മറ്റ് ഏഴ് സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 46,888,869 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.

