Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയിൽ കോവിഡ് ബാധിച്ച് മൂന്ന് മരണം
text_fieldsbookmark_border
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. 58 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ ചികിത്സയിലുള്ളവരിൽ 52 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,649 ഉം രോഗമുക്തരുടെ എണ്ണം 5,36,678 ഉം ആയി. ആകെ മരണസംഖ്യ 8,748 ആയി ഉയർന്നു.
ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 132 ആയി കുറഞ്ഞു. രോഗബാധിതരിൽ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 23, ജിദ്ദ 10, ബുറൈദ 2, മക്ക 2, ജീസാൻ 2, ശഖ്റ 2, മറ്റ് 17 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 43,610,498 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.
Next Story

