സൗദിയിൽ 130 പേർക്ക് കോവിഡ്, 209 പേർക്ക് കോവിഡ് മുക്തി
text_fieldsജിദ്ദ: സൗദിയിൽ പുതുതായി 130 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 209 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 811,642 ഉം രോഗമുക്തരുടെ എണ്ണം 798,381 ഉം ആയി. രാജ്യത്തെ ആകെ മരണം 9,265 ആയി. നിലവിൽ 3,996 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 84 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.36 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 32, ജിദ്ദ 20, ദമ്മാം 15, ത്വാഇഫ് 6, ഹുഫൂഫ് 6, മദീന 5, മക്ക 4, അബ്ഹ 4, ഹാഇൽ 3, ബുറൈദ 3, അൽബാഹ 3, തബൂക്ക് 2, അറാർ 2, ജീസാൻ 2, നജ്റാൻ 2, ഖോബാർ 2, ദഹ്റാൻ 2, ഖർജ് 2

