Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ കോവിഡ്​ മരണമില്ലാത്ത ദിനം​

text_fields
bookmark_border
പുതിയ കോവിഡ്​ കേസുകൾ: 569, കോവിഡ്​ മുക്തി: 105, ചികിത്സയിലുള്ളവർ: 4,663, ഗുരുതരാവസ്ഥയിലുള്ളവർ: 49
സൗദിയിൽ കോവിഡ്​ മരണമില്ലാത്ത ദിനം​
cancel
Listen to this Article

റിയാദ്​: സൗദിയിൽ പുതുതായി കോവിഡ്​ ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം ഉയരുകയാണെങ്കിലും ചൊവ്വാഴ്ച മരണമില്ലാത്ത്​ ആശ്വാസമായി. 24 മണിക്കൂറിനിടെ 569 പേർക്കാണ്​ പുതുതായി​​ കോവിഡ്​ സ്ഥിരീകരിച്ചത്​. 105 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 756,549 ഉം രോഗമുക്തരുടെ എണ്ണം 742,782 ഉം ആയി.

രാജ്യത്തെ ആകെ മരണം 9,104 ആയി തുടരുന്നു. നിലവിൽ 4,663 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 49 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.29 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 137, റിയാദ്​ 108, മദീന 60, മക്ക 50, ദമ്മാം 30, അബഹ 22, ജീസാൻ 20, താഇഫ്​ 19, അൽബാഹ 9, ഹുഫൂഫ്​ 7, തബൂക്ക്​ 6, ബുറൈദ 5, ഹാഇൽ 4, ഖമീസ്​ മുശൈത്ത്​ 4, അബൂ അരീഷ്​ 4, യാംബു 4, സബ്​യ 4, ഖുലൈസ്​ 3, ഖോബാർ 3, റാബിഖ്​ 3, ഉനൈസ 3, ദഹ്​റാൻ 3, ബീഷ 3, അൽഖർജ്​ 3, അബൂ ഉർവ 3, അഹദ്​ റുഫൈദ 2, നജ്​റാൻ 2, ബേയ്​ഷ്​ 2, സറാത്​ ഉബൈദ 2, അൽറസ്​ 2, ജുബൈയിൽ 2, ബൽജുറൈഷി 2, അൽഉല 2, ഹഫർ അൽബാത്വിൻ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 10 may 2022
Next Story