സൗദിയിൽ 66 കോവിഡ് ബാധിതർക്ക് ഗുരുതരം
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നവരിൽ 66 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 41 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 32 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ മൂന്ന് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,571 ഉം രോഗമുക്തരുടെ എണ്ണം 5,37,534 ഉം ആയി. ആകെ മരണസംഖ്യ 8,793 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 17, ജിദ്ദ 4, മദീന 3, മക്ക 3, ദമ്മാം 3, യാംബു 2, മറ്റ് 9 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 45,612,462 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.

