കോവിഡ്; സൗദിയിൽ പുതിയ രോഗികളുടെ എണ്ണം 200 നും താഴെയെത്തി
text_fieldsImage courtesy: CBSNews
ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 200 നും താഴെയെത്തി. ഇന്ന് 185 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 301 പേർ രോഗമുക്തിയും നേടി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,44,634 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,33,151 ഉം ആയി. ഏഴ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,552 ആയി.
ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 2,931 ആയി കുറഞ്ഞു. ഇവരിൽ 867 പേർ ഗുരുതരാവസ്ഥയിലാണ്. ഇതുവരെ രാജ്യത്തെ രോഗ മുക്തിനിരക്ക് 97.89 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 58, മക്ക 34, കിഴക്കൻ പ്രവിശ്യ 15, ജീസാൻ 15, മദീന 12, അസീർ 11, അൽ ഖസീം 9, നജ്റാൻ 9, തബൂക്ക് 6, വടക്കൻ അതിർത്തി മേഖല 5, അൽ ജൗഫ് 4, ഹായിൽ 4, അൽബാഹ 3. ഇതുവരെ രാജ്യത്ത് 3,71,25,849 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

