Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയിൽ 45 പേർക്ക് കോവിഡ്, മൂന്ന് മരണം
text_fieldsbookmark_border
റിയാദ്: സൗദി അറേബ്യയിൽ 45 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്താകെ മൂന്ന് മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവിലെ അസുഖ ബാധിതരിൽ 48 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,179 ആയി. ഇതിൽ 5,36,226 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,719 ആയി ഉയർന്നു.
രോഗബാധിതരിൽ 210 പേരുടെ ആരോഗ്യനില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 8, ജിദ്ദ 7, തബൂക്ക് 3, അൽഅസിയ 2, മക്ക 2, ദഹ്റാൻ 2, യാദമഅ 2, മറ്റ് 18 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 42,124,424 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.
Next Story

