Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 565 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
മരണം: 1, കോവിഡ്​ മുക്തി: 114, ചികിത്സയിലുള്ളവർ: 4,199, ഗുരുതരാവസ്ഥയിലുള്ളവർ: 51
സൗദിയിൽ 565 പേർക്ക്​ കൂടി കോവിഡ്​
cancel
Listen to this Article

റിയാദ്​: സൗദിയിൽ പുതുതായി കോവിഡ്​ ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം അഞ്ഞൂറ്​​ കടന്നു. 565 പേർക്കാണ്​ പുതുതായി​​ കോവിഡ്​ സ്ഥിരീകരിച്ചു. 114 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 755,980 ഉം രോഗമുക്തരുടെ എണ്ണം 742,677 ഉം ആയി.

രാജ്യത്ത്​ 24 മണിക്കൂറിനിടെ​​ ഒരു മരണം​ റിപ്പോർട്ട്​ ചെയ്തത്​. രാജ്യത്തെ ആകെ മരണം 9,104 ആയി തുടരുന്നു. നിലവിൽ 4,199 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 51 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.29 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 141, റിയാദ്​ 102, മക്ക 80, മദീന 54, ദമ്മാം 23, ത്വാഇഫ്​ 22, ജീസാൻ 17, അൽബാഹ 13, അബഹ 10, തബൂക്ക്​ 8, സബ്​യ 6, ബുറൈദ 5, ഹുഫൂഫ്​ 4, അബൂ അരീഷ്​ 4, റാബിഖ്​ 4, ഉനൈസ 4, ബീഷ 4, ഹാഇൽ 3, ഖോബാർ 3, യാംബു 3, അൽഖർജ്​ 3, അറാർ 2, ഖമീസ്​ മുശൈത്ത്​ 2, ബേയ്​ഷ്​ 2, ദവാദ്​മി 2, ഖത്വീഫ്​ 2, ദഹ്​റാൻ 2, മഹായിൽ 2, സംത 2, ബൽജുറൈഷി 2, ഹഖീഖ്​ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi Arabia covid update 09 may 2022
Next Story