Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ പുതിയ 124 കോവിഡ്​ കേസുകൾ

text_fields
bookmark_border
മരണം 1, കോവിഡ്​ മുക്തി: 108, ചികിത്സയിലുള്ളവർ: 3,243, ഗുരുതരാവസ്ഥയിലുള്ളവർ: 50
സൗദിയിൽ പുതിയ 124 കോവിഡ്​ കേസുകൾ
cancel
Listen to this Article

റിയാദ്​: സൗദിയിൽ പുതുതായി 124 പേർക്ക് കൂടി​ കോവിഡ് സ്ഥിരീകരിച്ചു. 108 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 754,464 ഉം രോഗമുക്തരുടെ എണ്ണം 742,127 ഉം ആയി.

രാജ്യത്ത്​ പുതുതായി ഒരു മരണവും റിപ്പോർട്ട്​ ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,094 ആയി തുടരുന്നു. നിലവിൽ 3,243 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 50 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.36 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 33, മദീന 20, റിയാദ്​ 17, മക്ക 14, ത്വാഇഫ് 8, ദമ്മാം 5, ജീസാൻ 4, അബഹ 3, ബുറൈദ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi Arabia Covid update 04 May 2022
Next Story