
സൗദിയിൽ 361 പേർ കൂടി കോവിഡ് മുക്തരായി
text_fieldsറിയാദ്: സൗദി അറേബ്യയിൽ 361 പേർ കൂടി കോവിഡ് മുക്തരായി. രാജ്യത്തെ വിവിധയിടങ്ങളിലായി 17 പേർ തിങ്കളാഴ്ച മരിച്ചു. 357 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 345,232 പോസിറ്റീവ് കേസുകളിൽ 331,691 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു.
ആകെ മരണസംഖ്യ 5313 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8228 പേരാണ്. അതിൽ 784 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 61.
റിയാദ് 36, മക്ക 32, യാംബു 20, വാദി ദവാസിർ 18, ഹുഫൂഫ് 13, ജിദ്ദ 12, ത്വാഇഫ് 9, ഹാഇൽ 9, ദമ്മാം 7, റാസതനൂറ 7, ഖുലൈസ് 7, ബുറൈദ 6, അബഹ 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
