Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​: സൗദി...

കോവിഡ്​: സൗദി അറേബ്യയിൽ 481 പുതിയ കേസുകൾ കൂടി

text_fields
bookmark_border
കോവിഡ്​: സൗദി അറേബ്യയിൽ 481 പുതിയ കേസുകൾ കൂടി
cancel

റിയാദ്​: സൗദി അറേബ്യയിൽ ​വെള്ളിയാഴ്​ച 481 പുതിയ കോവിഡ്​ കേസുകൾ കൂടി രജിസ്​റ്റർ ചെയ്​തു. 602 പേർ​ സുഖം പ്രാപിച്ചു. 29 പേർ കോവിഡ്​ ബാധിച്ച്​ രാജ്യത്തി​ െൻറ വിവിധ ഭാഗങ്ങളിൽ മരിച്ചു.

ആകെ റിപ്പോർട്ട്​ ചെയ്​ത 335,578 പോസിറ്റീവ്​ കേസുകളിൽ 320348 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4823 ആയി ഉയർന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 10407 പേരാണ്​. അതിൽ 970 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.5 ശതമാനമായി. മരണനിരക്ക്​ 1.4 ശതമാനമാണ്​.

റിയാദ്​ 6, ജിദ്ദ 4, മക്ക 4, ഹുഫൂഫ്​ 1, ദമ്മാം 1, ത്വാഇഫ്​ 2, ഖമീസ്​ മുശൈത്ത്​ 1, ഹാഇൽ 2, ബുറൈദ 2, നജ്​റാൻ 2, സബ്​യ 1, സാംത 1, അൽബാഹ 2 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്​ച മരണങ്ങൾ സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ ജിദ്ദയിലാണ്, 40. മദീന​ 37, ഹാഇൽ​ 31, റിയാദ്​​ 28, ഹുഫൂഫ്​​ 27, ബൽജുറഷി 24, യാംബു​ 24, മക്ക​ 18, ഖമീസ്​ മുശൈത്ത്​​ 17, ദമ്മാം​ 13, ജീസാൻ 13, അബഹ​ 11, മുബറസ്​ 10, ദഹ്​റാൻ​ 10 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. വെള്ളിയാഴ്​ച 51,632 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,592,660 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1087, ജിദ്ദ 959, മക്ക 753, ഹുഫൂഫ്​ 252, ത്വാഇഫ്​ 205, ദമ്മാം 137, മദീന 134, അബഹ 117, ജീസാൻ 106, ബുറൈദ 101, മുബറസ്​ 77, ഹാഇൽ 72, ഹഫർ അൽബാത്വിൻ 70, തബൂക്ക്​ 69, അറാർ 63, സബ്​യ 44, മഹായിൽ 43, അൽബാഹ 39, ഖത്വീഫ് 34, അബൂ അരീഷ്​ 32, ഖമീസ്​ മുശൈത്ത്​​ 28, സകാക 27, ബീഷ​ 27, അൽറസ്​ 25, ബെയ്​ഷ്​ 24, വാദി ദവാസിർ 23, ഖർജ്​ 20, നജ്​റാൻ 20, സാംത 19, അൽഖുവയ്യ 18, അയൂൺ 18, ഖോബാർ 15, ​ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 10, അൽനമാസ്​ 8, അൽഅർദ 7, റഫ്​ഹ 7, ഹുറൈംല 6, അഹദ്​ റുഫൈദ 6, ദർബ്​ 6, ജുബൈൽ 5, അൽ-ജഫർ 5, അഹദ്​ മസറ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, മുസാഹ്​മിയ 4, ദമദ്​ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ്​ 2, ശറൂറ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, അബ്​ഖൈഖ്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaCovid Updates​Covid 19
Next Story