Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്, സൗദിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,000 കവിഞ്ഞു

text_fields
bookmark_border
പുതിയ രോഗികൾ: 1,082 രോഗമുക്തി: 931, മരണം 3, ചികിത്സയിലുള്ളവർ: 10,082, ഗുരുതരാവസ്ഥയിലുള്ളവർ: 140
saudi covid
cancel
Listen to this Article

ജിദ്ദ: സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 10,000 കവിഞ്ഞു. പുതുതായി 1,082 കോവിഡ് രോഗികളും 1,045 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,88,294 ഉം രോഗമുക്തരുടെ എണ്ണം 7,69,018 ഉം ആയി.

മൂന്ന് മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,194 ആയി. നിലവിൽ 10,082 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 140 പേർ ഗുരുതരാവസ്ഥയിലാണ്.

ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97. 55 ശതമാനവും മരണനിരക്ക് 1.16 ശതമാനവുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi Arabia covid number has exceeded 10,000
Next Story