Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ പുതിയ രോഗികൾ മക്ക പ്രവിശ്യയിൽ

text_fields
bookmark_border
പുതിയ രോഗികൾ: 1,075, രോഗമുക്തി: 1,113, ആകെ കേസ്: 5,28,952, ആകെ രോഗമുക്തി: 5,10,107, ഇന്നത്തെ മരണം: 11, ആകെ മരണം: 8,270, ചികിത്സയിൽ: 10,575, ഗുരുതരാവസ്ഥയിൽ: 1,433.
കോവിഡ്; സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ പുതിയ രോഗികൾ മക്ക പ്രവിശ്യയിൽ
cancel

ജിദ്ദ: സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ പുതിയ രോഗികൾ മക്ക പ്രവിശ്യയിൽ രേഖപ്പെടുത്തി. ഇന്ന് രാജ്യത്താകെ 1,075 പുതിയ രോഗികളും 1,113 രോഗമുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,28,952 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,10,107 ഉം ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,270 ആയി. കോവിഡ് ബാധിച്ചവരിൽ നിലവിൽ 10,575 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,433 പേർ ഗുരുതരാവസ്ഥയിലാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.43 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 209, കിഴക്കൻ പ്രവിശ്യ 188, റിയാദ് 184, ജീസാൻ 107, അസീർ 89, മദീന 70, അൽ ഖസീം 62, തബൂക്ക് 56, ഹായിൽ 46, വടക്കൻ അതിർത്തി മേഖല 23, നജ്റാൻ 18, അൽബാഹ 13, അൽ ജൗഫ് 10. ഇതുവരെ രാജ്യത്ത് 2,78,72,028 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi arabia covid news updates
Next Story