Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​; കിംവദന്തികൾ...

കോവിഡ്​; കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്ക്​ പത്ത്​ ലക്ഷം റിയാൽ വരെ പിഴ - സൗദി ആഭ്യന്തര മന്ത്രാലയം

text_fields
bookmark_border
കോവിഡ്​; കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്ക്​ പത്ത്​ ലക്ഷം റിയാൽ വരെ പിഴ - സൗദി ആഭ്യന്തര മന്ത്രാലയം
cancel

ജിദ്ദ: കോവിഡുമായി ബന്ധപ്പെട്ട്​ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്ക്​ പത്ത്​ ലക്ഷം റിയാൽ വരെ പിഴയോ, അഞ്ച്​ വർഷം വരെ തടവോ അല്ലെങ്കിൽ അവ രണ്ടും ശിക്ഷയായി ഉണ്ടാകുമെന്ന്​ സൗദി അഭ്യന്തര മന്ത്രാലയത്തി​ന്റെ മുന്നറിയിപ്പ്​. ആഭ്യന്തര വകുപ്പിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്​. കോവിഡിനെക്കുറിച്ച്​ സമൂഹ മാധ്യമങ്ങളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും അഭ്യൂഹങ്ങൾ പരത്തുക, അവ ഷെയർ ചെയ്യുക, പരിഭ്രാന്തി പരത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുക, നിയമലംഘനത്തിനു പ്രേരിപ്പിക്കുക തുടങ്ങിയവ ശിക്ഷാർഹമാണ്​.

ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുക്കുന്നവർ ഒരു ലക്ഷം റിയാൽ മുതൽ പത്ത്​ ലക്ഷം റിയാൽ വരെ പിഴയോ, ഒരു വർഷം മുതൽ അഞ്ച്​ വർഷം വരെ തടവോ അല്ലെങ്കിൽ അവ രണ്ടും ഒരുമിച്ചോ ശിക്ഷയുണ്ടാകും. നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ മുൻതവണ ചുമത്തിയ ശിക്ഷ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19​Covid 19saudi arabia
Next Story