Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്...

സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന്​ മുകളിൽ

text_fields
bookmark_border
covid saudi
cancel
camera_alt

representative image

റിയാദ്​: ദിവസങ്ങളുടെ ഇടവേളകൾക്ക്​ ശേഷം സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന്​ മുകളിലായി. പുതുതായി കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായതോടെയാണിത്​. അതെസമയം പ്രതിദിന മരണസംഖ്യ കുറഞ്ഞു. ബുധനാഴ്​ച 238 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. 173 പേർ​ കൂടി കോവിഡ് മുക്തരായി. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി മൂന്നുപേർ മരിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 365563 ഉം രോഗമുക്തരുടെ എണ്ണം 357177 ഉം ആയി. ആകെ മരണസംഖ്യ 6338 ആയി ഉയർന്നു.

അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2048 ആയി ഉയർന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 331 ആയി​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 86, കിഴക്കൻ പ്രവിശ്യ 56, മക്ക 38, മദീന 11, ഹാഇൽ 11, അസീർ 10, വടക്കൻ അതിർത്തി മേഖല 10, അൽബാഹ​ 6, ഖസീം​ 4, നജ്​റാൻ 3, ജീസാൻ 1, അൽജൗഫ്​ 1, തബൂക്ക്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19saudi arabia
Next Story