Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ...

സൗദി അറേബ്യയിൽ ഞായറാഴ്​ച 2541 രോഗമുക്തരും 1968 രോഗികളും

text_fields
bookmark_border
സൗദി അറേബ്യയിൽ ഞായറാഴ്​ച 2541 രോഗമുക്തരും 1968 രോഗികളും
cancel

റിയാദ്​: സൗദി അറേബ്യയിൽ രോഗമുക്തരുടെ പ്രതിദിന കണക്ക്​ രോഗികളുടെ എണ്ണത്തേക്കാൾ മുകളിലായി. 2541 പേരാണ്​ ഞായറാഴ്​ച സുഖം പ്രാപിച്ചത്​. പുതുതായി  രോഗം സ്ഥിരീകരിച്ചത്​ 1968 ​േപർക്കാണ്​. ആകെ രോഗമുക്തരുടെ എണ്ണം 220323ഉം രോഗബാധിതരുടെ എണ്ണം 266941ഉം ആയി.

രാജ്യത്തെ രോഗമുക്തിനിരക്ക്​ 82.3  ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 30 മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു. റിയാദ്​ 19, ജിദ്ദ 3, ദമ്മാം 1, ഹുഫൂഫ്​ 3, ത്വാഇഫ്​ 1,  ജുബൈൽ 3 എന്നിവിടങ്ങളിലാണ്​ മരണം സംഭവിച്ചത്​. 43885 പേരാണ്​ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്​. ഇതിൽ 2120 പേരുടെ ആരോഗ്യനില ഗുരുതരമാണ്​. 

ഞായറാഴ്​ച 57,216 കോവിഡ്​ ടെസ്​റ്റുകൾ നടന്നപ്പോൾ രാജ്യത്താകെ ഇതുവരെ നടന്ന ടെസ്​റ്റുകളുടെ എണ്ണം 3,056,956 ആയി. രാജ്യത്തെ ചെറുതും വലുതുമായ 202  പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​. കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫാണ്​​​​ പുതിയ രോഗികളുടെ എണ്ണത്തിൽ മുന്നിൽ, 208.

രണ്ടാം സ്ഥാനത്ത്​ 195 രോഗികളുമായി  ത്വാഇഫും 126 രോഗികളുമായി റിയാദ്​ മൂന്നാം സ്ഥാനത്തുമുണ്ട്​. മരണനിരക്കിൽ ഒന്നാംസ്ഥാനത്തുള്ള റിയാദിൽ ആകെ മരണ സംഖ്യ 768 ആയി. ജിദ്ദയിൽ 647 ആണ്​.  അതേസമയം മക്കയിൽ ഒരാഴ്​ചയായി മരണം റിപ്പോർട്ട്​ ചെയ്യുന്നില്ല. ഇവിടെ ഇതുവരെ 517 പേരാണ്​ മരിച്ചത്​.

മരണം പ്രദേശം തിരിച്ച കണക്ക്​:
റിയാദ്​ 768, ജിദ്ദ 647, മക്ക 517, മദീന 112, ദമ്മാം 91, ഹുഫൂഫ്​ 97, ത്വാഇഫ്​ 80, തബൂക്ക്​ 46, ബുറൈദ 36, ജീസാൻ 24, അറാർ 23, ഖത്വീഫ് 22​, മുബറസ്​ 20, ഹഫർ  അൽബാത്വിൻ 24, ഹാഇൽ 18, വാദി ദവാസിർ 17, അൽഖുവയ്യ 14, ഖോബാർ 12, ​ബെയ്​ഷ്​ 12, ഖർജ്​ 13, സബ്​യ 11, അൽബാഹ 10, അബഹ 9, സകാക 8, ഖമീസ്​  മുശൈത്ത്​​ 7​, ബീഷ​ 7, മഹായിൽ 7, ജുബൈൽ 7, അബൂഅരീഷ്​ 6, അയൂൺ 5, ഹുറൈംല 5, ഉനൈസ 5, അൽമജാരിദ 4, നാരിയ 3, ഖുൻഫുദ 3, അഹദ്​ റുഫൈദ 3, നജ്​റാൻ  3, സുലയിൽ 3, ശഖ്​റ 3, യാംബു 2, അൽമദ്ദ 2, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, അൽറസ്​ 2, അൽഅർദ 2, മുസാഹ്​മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2,  റഫ്​ഹ 1, സുൽഫി 1, ദുർമ 1, അൽനമാസ്​ 1, ഹുത്ത ബനീ തമീം 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19saudi arabia covid
News Summary - Saudi Arabia Covid News-Gulf News
Next Story