Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ നാല്​ മരണം​,...

സൗദിയിൽ നാല്​ മരണം​, 518 പുതിയ രോഗികൾ

text_fields
bookmark_border
സൗദിയിൽ നാല്​ മരണം​, 518 പുതിയ രോഗികൾ
cancel

റിയാദ്​: കോവിഡ്​ ബാധിച്ചുള്ള മരണസംഖ്യ സൗദി അറേബ്യയിൽ ഉയരുന്നു. വ്യാഴാഴ്​​ച നാലുപേർ കൂടി മരിച്ചതോടെ മരണസംഖ ്യ 83 ആയി. പ്രതിദിനം രേഖപ്പെടുത്തുന്ന പുതിയ കേസുകളുടെ കാര്യത്തിൽ 500 കടന്നു. പുതുതായി 518 പേരിലാണ്​ രോഗബാധ സ്ഥിരീക രിച്ചത്​. ​ആകെ വൈറസ്​ ബാധിതരുടെ എണ്ണം ഇതോടെ 6380 ആയി. മക്കയിലും മദീനയിലും ജിദ്ദയിലും തന്നെയാണ്​ തുടർച്ചയായി മരണ നിരക്ക്​ ഉയരുന്നത്​. പുതുതായി മരിച്ച നാലുപേരും വിദേശികളാണ്​. മക്കയിൽ രണ്ടുപേരും മദീനയിലും ജിദ്ദയിലും ഒാരോരുത്തരുമാണ്​ മരിച്ചത്​. മരിച്ച നാലുപേരും സ്ഥിരമായി വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്നവരാണെന്നും 35നും 89നും ഇടയിൽ പ്രായമുള്ളവരാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദുൽ അൽഅലി വാർത്താസമ്മേളനത്തിൽ അറിയിച്ചു​.

ഇതോടെ മക്കയിൽ ആകെ മരണ സംഖ്യ 24 ഉം മദീനയിൽ 32ഉം ജിദ്ദയിൽ 13ഉം ആയി ഉയർന്നു. റിയാദിൽ നാലും ഹുഫൂ-ഫിൽ മൂന്നും ഖത്വീഫ്​, ദമ്മാം, അൽഖോബാർ, ഖമീസ്​ മുശൈത്ത്​, ബുറൈദ, ജുബൈൽ, അൽബദാഇ എന്നിവിടങ്ങളിൽ ഒാരോന്നുമാണ്​ നേരത്തെ രജിസ്​റ്റർ ചെയ്​ത മരണങ്ങൾ. രോഗബാധിതരിൽ 5307 പേർ ചികിത്സയിൽ തുടരുന്നു. 62 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. പുതുതായി 59 പേരാണ്​ സുഖം പ്രാപിച്ചത്​​.

ഇതോടെ രോഗമുക്തരുടെ എണ്ണം 990 ആയി. വ്യാഴാഴ്​ച ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​ ജിദ്ദയിൽ നിന്നാണ്​, 195. മദീന (91), റിയാദ്​ (84), മക്ക (58), ദമ്മാം (38), ത്വാഇഫ്​ (13), ഖത്വീഫ്​ (അഞ്ച്​), ജുബൈൽ (നാല്​), ജീസാൻ (മൂന്ന്​), റാസ്​ തനൂറ (മൂന്ന്​), യാംബു (മൂന്ന്​), അബഹ (രണ്ട്​), അൽമുവായ (രണ്ട്​), അൽലൈത്ത്​ (രണ്ട്​), അൽതുവൽ (രണ്ട്​), അൽഖുവയ്യ (രണ്ട്​), അൽഖുറയാത്ത്​ (രണ്ട്​), ദഹ്​റാൻ (ഒന്ന്​), ഹുഫൂഫ്​ (ഒന്ന്​), ബുറൈദ (ഒന്ന്​), ഖമീസ്​ മുശൈത്ത്​ (ഒന്ന്​), ഉനൈസ (ഒന്ന്​), ഖുലൈസ്​ (ഒന്ന്​), അൽഖോബാർ (ഒന്ന്​), അദം (ഒന്ന്​), അൽജഫർ (ഒന്ന്​) എന്നിങ്ങനെയാണ്​ മറ്റിടങ്ങളിലെ പുതിയ രോഗികളുടെ കണക്ക്​. റിയാദിൽ ഇതുവരെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 1676 ആയി.

മക്കയിൽ 1251ഉം മദീനയിൽ 1029ഉം ജിദ്ദയിൽ 990ഉം ദമ്മാമിൽ 381ഉം ഖത്വീഫിൽ 198ഉം ഹുഫൂഫിൽ 168ഉം തബൂക്കിൽ 113ഉം ത്വാഇഫിൽ 84ഉം ദഹ്​റാനിൽ 51ഉം അൽഖോബാറിൽ 45ഉം ഖമീസ്​ മുശൈത്തിൽ 44ഉം ബുറൈദയിൽ 41ഉം യാംബുവിൽ 28ഉം നജ്​റാനിൽ 26ഉം അബഹയിൽ 25ഉം ജീസാനിൽ 20ഉം അൽബാഹയിൽ 18ഉം ബീഷയിൽ 17ഉം അറാറിലും ഖുലൈസിലും 16 വീതും ജുബൈൽ, ഖഫ്​ജി എന്നിവിടങ്ങളിൽ 15 വീതവുമാണ്​ ആകെ​ രോബാധിതരുടെ പ്രദേശം തിരിച്ച കണക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscorona viruscovid 19
News Summary - Saudi arabia covid death-Gulf news
Next Story